കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് കൺവെൻഷനും വ്യാപാരി മിത്ര വിശദീകരണ യോഗവും നടന്നു


മയ്യിൽ :-  കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് കൺവെൻഷനും വ്യാപാരി മിത്ര വിശദീകരണ യോഗവും നടന്നു. സമിതി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ എം.എ ഹമീദ് ഹാജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ സെക്രട്ടറി ഇ.സജീവൻ വ്യാപാരി മിത്രാ പദ്ധതി വിശദീകരണം നടത്തി.

ഏരിയ സെക്രട്ടറി പി.പി ബാലകൃഷ്ണൻ , ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.വി ശശിധരൻ കണ്ണാടിപ്പറമ്പ്, എസ്സ്.രാജേഷ് എന്നിവർ സംസാരിച്ചു.

കൺവെൻഷനിൽ യൂണിറ്റ് കമ്മിറ്റി പുനസംഘടിപ്പിച്ചു .

പ്രസിഡണ്ട് : കെ. ബിജു, സെക്രട്ടറി : എം.എം ഗിരീശൻ , ട്രഷറർ : പി. ഷിനോയ് എന്നിവരെ തിരഞ്ഞെടുത്തു.



Previous Post Next Post