കണ്ണൂർ :- കെ സുധാകരൻ എംപി യുടെ പ്രെപ്പോസൽ പ്രകാരം കണ്ണൂർ പാർലമെൻറ് മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 34 കോടി 93 ലക്ഷം രൂപ അനുവദിച്ചു. പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയിൽ ഫേസ് മൂന്നിലെ ആദ്യ ബാച്ചിൽ ഉൾപ്പെടുത്തിയാണ് കണ്ണൂർ പാർലമെൻറ് മണ്ഡലത്തിലെ അഞ്ച് റോഡുകളുടെ നവീകരണത്തിന് 34 കോടി 93 ലക്ഷം രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഉത്തരവിറക്കിയത്.
ഇരിക്കൂർ ബ്ലോക്കിലെ മയ്യിൽ വള്ളിയോട്ട് കടൂർമുക്ക് റോഡ് (3.76 km) 4.60 കോടി ,ള്ളിക്കൽ വയത്തൂർ മണിപ്പാറ വെങ്ങലോട് കോട്ടപ്പാറ കുന്നത്തൂർ റോഡ് ( 6.87 Km) 5.31 കോടി ,പൊന്നുംപറമ്പ് ഉപ്പുപടന്ന വാതിൽമട റോഡ് (5.47 Km) 4.69 കോടി , ഇരിട്ടി ബ്ലോക്കിലെ കക്കുവ _ 10 1 2 ബ്ലോക്ക് വളയൻചാൽ ഓടൻ തോട് റോഡ് (7.98 Km ) 7. 12 കോടിയും , പേരാവൂർ ബ്ലോക്കിലെ കൊട്ടിയൂർ സമാന്തര റോഡ് (11. 67 km )13.18 കോടി,എന്നിങ്ങനെ ആകെ 34 കോടി 9 3 ലക്ഷം രൂപ അനുവദിച്ചു.