ചളിക്കുളം; പഞ്ചായത്ത് ഹോമിയോ,ആയുർവേദ ഡിസ്പൻസറികളിൽ രോഗികൾ എത്തിചേരാൻ പെടാപാട് പെടുന്നു


കൊളച്ചേരി :-
പരിസരം ചളിനിറഞ്ഞ് വൃത്തിഹീനമായിക്കുന്നതിനാലും എത്തിച്ചേരാൻ നല്ല വഴിയിലാത്തതിനാലും കൊളച്ചേരി  പഞ്ചായത്തിൻ്റെ ഹോമിയോ, ആയുർവേദ ഡിസ്പൻസറികളിൽ രോഗികൾക്ക് കടന്ന് ചെല്ലാൻ പറ്റാതെ വിഷമിക്കുന്നു.  ഇലകളും ചളിയും നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന സ്ഥിതിയിലാണ് ടാക്സി സ്റ്റാന്റും, വായനശാലയും പ്രവർത്തിക്കുന്ന പരിസരമുള്ളത്. മഴക്കാലം തുടങ്ങിയതോടെ  രോഗികൾക്ക് വൻ ദുരിതമാണ് ഈ ചളിക്കുളമായ മുറ്റം സമ്മാനിക്കുന്നത്.

 ഇവിടെ പ്രവർത്തിക്കുന്ന   കൺഫർട്ട് സ്റ്റേഷനും ഉപയോഗ്യശൂന്യമായിരിക്കുകയാണ്. കമ്പിൽ ടൗണിലെ വെള്ളം മുഴുവനും ഒഴുകിയെത്തുന്നതും ആശുപത്രി കെട്ടിടത്തിന്റെ മുൻവശത്താണ്. 

തികച്ചും വൃത്തിഹീനമായി കിടക്കുന്ന ആശുപത്രി പരിസരത്ത് അടിഞ്ഞ് കൂടി കിടക്കുന്ന ചളിമാറ്റി രോഗികൾക്ക് ആശുപത്രികളിൽ നടന്ന് വരാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ജനങ്ങളുടെ  ആവശ്യം. കൊളച്ചേരി പഞ്ചായത്തിന്റെ ഭരണ കെടുകാര്യസ്ഥതയുടെ ഉത്തമ ദൃഷ്ടാന്തമാണ് കമ്പിൽ ബസാറിലെ ഈ ടാക്സി സ്റ്റാന്റ് .

എം.പി ദാമോദരൻ നമ്പ്യാർ പഞ്ചായത്ത് പ്രസിഡന്റ് ആയ ഘട്ടത്തിലാണ് ടാക്സിസ്റ്റാൻഡ് , വായനശാല, ഹോമിയോ ആശുപതി എന്നിവക്ക് വേണ്ടി സ്ഥലം ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുത്തതിനെതിരെ ഉടമ കോടതിയിൽ പോകുകയും നീണ്ട വർഷങ്ങൾ കേസ് നടത്തിയതിന് ശേഷമാണ് പഞ്ചായത്തിന് അനുകൂലമായി വിധിയുണ്ടയത്.എം.വി ഗോവിന്ദൻ മാസ്റ്റർ അനുവദിച്ച MLA ഫണ്ട് ഉപയോഗിച്ച കെട്ടിടത്തിൽ 2008 ൽ വായനശാല പ്രവർത്തനം തുടങ്ങി. പിന്നീട് ഹോമിയോ , ആയുർവേദ ഡിസ്പൻസറികളും ആരംഭിച്ചു.

Previous Post Next Post