കുറ്റ്യാട്ടൂര്‍ :- കുറ്റ്യാട്ടൂര്‍ കോയ്യോട്ടുമൂല യുവചേതന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. കോയ്യോട്ടുമൂല പിവിഎ കോപ്ലക്സില്‍ അനുമോദന ചടങ്ങ് മട്ടന്നൂര്‍ ഉപജില്ല റിട്ട. ഓഫീസര്‍ പി.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് പി.വി അച്യുതാനന്ദന്‍ അധ്യക്ഷത വഹിച്ചു.
കുറ്റ്യാട്ടൂര്‍ എ.എല്‍.പി സ്കൂള്‍ റിട്ട അധ്യാപിക എ.കെ സുലോചന, ക്ലബ് സെക്രട്ടറി സൗരവ് കൃഷ്ണ, സജീവ് അരിയേരി, ടി.സി ആതിര എന്നിവര്‍ സംസാരിച്ചു.