കയരളം എ.യു.പി സ്കൂളിൽ സചിത്ര പുസ്തക പ്രകാശനവും ഗണിത ഇംഗ്ലീഷ് ശില്പശാലയും നടന്നു


കയരളം :- കയരളം എ.യു.പി സ്കൂളിൽ സചിത്ര പുസ്തക പ്രകാശനവും ഗണിത ഇംഗ്ലീഷ് ശില്പശാലയും നടന്നു. ശില്പശാലയുടെ ഉദ്ഘാടനം ബി.പി.സി ഗോവിന്ദൻ എടാടത്തിലും സചിത്ര പുസ്തകപ്രകാശനം ബി.ആർ.സി കോ-ഓർഡിനേറ്റർ രേഷ്മയും നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ബിന്ദു കെ.അധ്യക്ഷത വഹിച്ചു.  എസ്.എസ്.ജി. കൺവീനർ കെ.പി.കുഞ്ഞികൃഷ്ണൻ മദർ പി.ടിഎ പ്രസിഡണ്ട് പ്രവീണ ബി.പി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.

ഇ.കെ രതി ടീച്ചർ സ്വാഗതവും പി.എ ഭുവനേശ്വരി നന്ദിയും പറഞ്ഞു. രക്ഷിതാക്കളുടെയും കുട്ടികളുടെയും സഹായത്തോടെ ഗണിതപഠനോപകരണങ്ങളും വായന കാർഡുകളും നിർമ്മിച്ചു.

Previous Post Next Post