കമ്പിൽ :- സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം കമ്പിൽ, സംഘമിത്ര വായനശാല & ഗ്രന്ഥാലയം ചെറുക്കുന്ന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. SSLC , പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ വിദ്യാർഥികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. CPIM കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ.സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കൊളച്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, വായനശാല നേതൃ സമിതി കൺവീനർ ഇ.പി ജയരാജൻ എന്നിവർ സംസാരിച്ചു.
ശ്രീധരൻ സംഘമിത്ര സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു.