മാലോട്ട് എ.എൽ.പി സ്കൂൾ പ്രവേശനോത്സവം നടത്തി


കണ്ണാടിപ്പറമ്പ് :- മാലോട്ട് എ.എൽ.പി സ്കൂൾ 2023-24 അധ്യയന വർഷത്തിന് ആരംഭം കുറിച്ചു കൊണ്ട് പ്രവേശനോത്സവം സ്കൂൾ പി.ടി.എ.പ്രസിഡണ്ട് പി.വേലായുധൻ്റെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഇ.കെ.അജിത ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണക്കിറ്റ് സ്കൂൾ മാനേജർ എം.വി.ബാലകൃഷ്ണൻ വിതരണം ചെയ്തു.

 ചടങ്ങിൽ വികസന സമിതി കൺവീനർ ശ്രീ.എൻ.പ്രജിത്ത് , മദർ പി. ടി.എ.പ്രസിഡണ്ട് ശ്രീമതി ഹഫ്സത്ത് പി. വി. എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് പി. ബിന്ദു സ്വാഗതവും  അനിത എ.പി.കെ നന്ദിയും പറഞ്ഞു.

Previous Post Next Post