പുഴാതി സെൻട്രൽ യു പി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ കെ.വി ഗൗരി ഉദ്ഘാടനം ചെയ്തു . വിദ്യാലയ വികസന സമിതി വൈസ് പ്രസിഡൻറ് എൻ.പ്രകാശൻ അധ്യക്ഷനായി. ചിറക്കൽ ബേങ്കിന്റെ വക കുട്ടിക്കുള്ള കുട വിതരണം ബാങ്ക് പ്രതിനിധികളായ ശ്രീമതി ഇന്ദിരയും ദിനേശ് ബാബുവും നിർവ്വഹിച്ചു.
ആർ സി വായനശാലയുടെയും സാറ്റ് വിഷന്റെയും വക കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി
CRC വായനശാല പ്രസിഡൻറ് തുളസീദാസ്, ചിറക്കൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ദിനേശ് ബാബു എന്നിവർ ആശംസ പറഞ്ഞു.
ഹെഡ്മാസ്റ്റർ പ്രമോദ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജീർ നന്ദിയും രേഖപ്പെടുത്തി.