കണ്ണാടിപ്പറമ്പ് : ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന് കീഴിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ഹൈസ്കൂളിൻ്റെയും അൽ ബററ പ്രീ സ്കൂളിൻ്റെയും പഠനാരംഭം സയ്യിദ് അലി ബാഅലവി തങ്ങൾ നിർവഹിച്ചു.ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ ഉദ്ഘാടനം ചെയ്തു. മായിൻ മാസ്റ്റർ അധ്യക്ഷനായി. അൽ ബററയിലേക്കും കെ.ജിയിലേക്കുമായി പുതുതായി 103 വിദ്യാർഥികൾ അഡ്മിഷൻ ചെയ്തു. തീം സോങ്, ഫ്ലവർ ഷോ, ദഫ് തുടങ്ങി വിവിധ പരിപാടികൾ പഠനാരംഭത്തിന് മാറ്റ് കൂട്ടി.
എ.ടി മുസ്തഫ ഹാജി, എം.വി ഹുസൈൻ, ഡോ. താജുദ്ദീൻ വാഫി, ഫസീല എം, എൻ.എൻ ശരീഫ് മാസ്റ്റർ, പി.പി ഖാലിദ് ഹാജി, റസാഖ് ഹാജി, അബ്ദുറഹ്മാൻ ഹാജി, പി.മുഹമ്മദ് കുഞ്ഞി, കെ.ടി ഖാലിദ് ഹാജി പങ്കെടുത്തു.
മുബാറക് ഹുദവി സ്വാഗതവും ടി.വി ഉഷ നന്ദിയും പറഞ്ഞു.