അക്ഷര കോളേജിലെ ഉന്നത വിജയികൾക്കുള്ള അനുമോദനം നാളെ
കമ്പിൽ :- അക്ഷര കോളേജിൽ നിന്നും NIOS +2 PPTTC പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം നാളെ ജൂലായ് 1 ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഹാളിൽ വെച്ച് നടക്കും. അക്ഷര കോളേജ് പ്രിൻസിപ്പാൾ കെ. എൻ രാധാകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൾ മജീദ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ. സി സോമൻ നമ്പ്യാർ സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തും.