മയ്യിൽ : കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കെ.രാമൻ നായർ മാസ്റ്റർ, ഇ .ശങ്കരൻ നമ്പൂതിരി എന്നിവരുടെ സ്മരണക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണ ഉദ്ഘാടനവും അനുമോദന പ്രഭാഷണവും പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ബി. മുഹമ്മദ് അഹമ്മദ് നിർവഹിച്ചു.
മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് ടു ,മയ്യിൽ എ.എൽ.പി സ്കൂളിൽ നിന്ന് യു.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.
തുടർന്ന് അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ കെ. രാമൻ നായർ മാസ്റ്റർ, ശാസ്ത്രജ്ഞനും ഭക്ഷ്യ വിദഗ്ദനുമായ ഇ.ശങ്കരൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണം കെ.കെ രാമചന്ദ്രൻ നിർവഹിച്ചു. വിവിധ മേഖലകളിലെ അവരുടെ ഇടപെടലുകളെ അദ്ദേഹം ഓർത്തെടുത്തു.
ചടങ്ങിൽ കെ.വി യശോദ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ബിജു വേളം (മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ) ഡോ. ഐ. ഭവദാസൻ നമ്പൂതിരി, കെ.വി ശങ്കരൻ (റിട്ട. ഡയരക്ടർ, KFRI) എം.കെ അനൂപ് കുമാർ ( പ്രിൻസിപ്പാൾ IMNSGHSS) പി.പി രത്നാകരൻ (ഹെഡ് മാസ്റ്റർ, IMNSGHSS), നീതു കെ.പി( അധ്യാപിക, മയ്യിൽ എ.എൽ.പി സ്കൂൾ),കെ. ബാലകൃഷ്ണൻ, വി.പി ബാബുരാജ്, പി. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.
പി.കെ പ്രഭാകരൻ(സെക്ര. ലൈബ്രറി) സ്വാഗതവും, കെ.സജിത(ലൈബ്രേറിയൻ) നന്ദിയും പറഞ്ഞു.