മയ്യിൽ :- കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ വായനാ വാരാചരണത്തിൽ കുട്ടികൾക്കൊപ്പം കൂടി ആഘോഷമാക്കി ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു. എം.ഗീത അധ്യക്ഷയായി.
വിദ്യാരംഗം കലാസാഹിത്യവേദി കോർഡിനേറ്റർ വി.സി മുജീബ് സ്വാഗതവും സെക്രട്ടറി ഇഷ മെഹറിൻ നന്ദിയും പറഞ്ഞു.