ചട്ടുകപ്പാറ :- ത്രിപുര ഭരണകൂട ഭീകരതയ്ക്കെതിരെ അക്രമത്തിനിരയായവരെ സഹായിക്കുന്നതിന് കർഷക സംഘം മയ്യിൽ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ത്രിപുര ഐക്യദാർഢ്യ ദിനത്തിൻ്റെ ഭാഗമായി മേഖലാടിസ്ഥാനത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് മുതൽ ചെക്കിക്കുളം വരെയുള്ള കടകളിൽ നിന്ന് ഹുണ്ടിക കലക്ഷൻ നടത്തി.
ഏരിയ വൈസ് പ്രസിഡണ്ട് പി.ദിവാകരൻ, ഏരിയ കമ്മറ്റി അംഗങ്ങളായ എം.പി പങ്കജാക്ഷൻ, കെ.ഗണേഷ്കുമാർ, പി.കുഞ്ഞിക്കണ്ണൻ, മാണിയൂർ വില്ലേജ് സെക്രട്ടറി ഒ.ബാലകൃഷ്ണൻ മാസ്റ്റർ, വില്ലേജ് പ്രസിഡണ്ട് ടി.രാജൻ, വേശാല വില്ലേജ് പ്രസിഡണ്ട് കെ.മധു എന്നിവർ നേതൃത്വം നൽകി.