കണ്ണാടിപ്പറമ്പ് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 97-ാം സ്ഥാപക ദിനം കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് വിദ്യാർത്ഥികൾ ആചരിച്ചു. സ്ഥാപകദിന സ്പെഷ്യൽ ഗ്രാൻഡ് അസംബ്ലി പ്രിൻസിപ്പൽ സയ്യിദ് അലി ബാഅലവീ തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ അനസ് ഹുദവി അധ്യക്ഷനായി. മജീദ് ഹുദവി വെള്ളിലാടി സന്ദേശ പ്രഭാഷണം നടത്തി. വർക്കിംഗ് സെക്രട്ടറി കെ.പി അബൂബക്കർ ഹാജി, അബ്ദുൽ അസീസ് ബാഖവി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
പരിപാടിയിൽ ഉനൈസ് ഹുദവി വെളിമുക്ക്, ഫാറൂഖ് ഹുദവി എന്നിവർ പങ്കെടുത്തു. സ്ഥാപക ദിനത്തോടനുബന്ധിച്ച് അക്കാദമിക് സെമിനാർ, സമസ്ത ഡയറക്ടറി, ഓപ്പൺ ക്വിസ്, നൂറിന്റെ നിറവിൽ തുടങ്ങി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.