മയ്യിൽ : കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം ജൂൺ 30 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് CRC ഹാളിൽ വെച്ച് നടക്കും.
പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഗോപിക .എം , അഭിഷേക്.സി , ദിയ ടി.കെ, ആദിത്യ രാജേഷ്, ചന്ദന ശിവദാസ്, കീർത്തി മോഹൻ ,ലബീബ കെ.കെ, മയ്യിൽ എ.എൽ.പി സ്കൂളിലെ ദിയാന കെ.പി, അന്വയ പ്രശാന്ത്, സാൻവി പി.വി എന്നിവർക്കാണ് അനുമോദനം നൽകുന്നത്.
കെ.വി യശോദ ടീച്ചറുടെ അദ്ധ്യക്ഷതയിൽ പ്രശസ്ത ഗ്രന്ഥകർത്താവും , പ്രഭാഷകനുമായ ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. കെ.കെ രാമചന്ദ്രൻ അനുമോദനവും അനുസ്മരണ പ്രഭാഷണവും നടത്തും.
പരിപാടിയിൽ വച്ച് മയ്യിൽ എ.എൽ.പി സ്കൂൾ മുൻ ഹെഡ് മാസ്റ്ററും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.രാമൻ നായർ മാസ്റ്ററുടേയും, മൈസൂർ CFTRI യിൽ ശാസ്ത്രജ്ഞനായി സേവനമനുഷ്ടിച്ച ശ്രീ. ഇ.ശങ്കരൻ നമ്പൂതിരിയുടെയും സ്മരണക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റുകൾ വിതരണം ചെയ്യും.