ചെക്ക്യാട്ട്കാവ് ബസ് സ്റ്റോപ്പിൽ മതിലിടിഞ്ഞ് വീണു


മയ്യിൽ :- കനത്ത മഴയിൽ മയ്യിൽ ചെക്ക്യാട്ട്കാവിലെ ബസ് സ്റ്റോപ്പിലേക്ക് മതിലിടിഞ്ഞ് വീണു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ചെക്ക്യാട്ട്കാവ് ഓട്ടോ സ്റ്റാൻഡിനു സമീപത്തെ  ബസ് സ്റ്റോപ്പിന് പിറകിലെ മതിലാണ് ഇടിഞ്ഞത്. ബസ് സ്റ്റോപ്പിനടുത്ത് നിർത്തിയിരുന്ന ഒരു ബൈക്കിന് മുകളിലേക്കും മതിലിടിഞ്ഞു. ബസ് സ്റ്റോപ്പിൽ ആൾക്കാർ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.

Previous Post Next Post