മയ്യിൽ :- സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയം യുവജനവേദിയുടെ ആഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.ടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വിജയോത്സവത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരേയും സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച PSC പരീക്ഷാ പരിശീലനത്തിലൂടെ സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ ഇടം നേടിയ കെ.ഉബൈദുള്ള, കെ.സി നിധിൻ എന്നിവരെയും അനുമോദിച്ചു.
ഹരീഷ് മാസ്റ്റർ കരിയർ ഗൈഡൻസ് ക്ലാസെടുത്തു.
കെ.വൈശാഖ്, എം.ഷൈജു എന്നിവർ സംസാരിച്ചു.