പറശ്ശിനിക്കടവ് : - പറശ്ശിനിക്കടവ് ഹയർസെക്കന്ററി സ്കൂൾ NSS, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ യോഗാ ദിനം ആചരിച്ചു. പ്രിൻസിപ്പൽ രൂപേഷ് പി.കെ അധ്യക്ഷത വഹിച്ചു. യോഗ ടെയിനറും കുങ് ഫു ഡബിൾ ബ്ലാക്ക് ബെൽറ്റും സ്കൂളിലെ മുൻ NSS വളണ്ടിയർ ലീഡറുമായിരുന്ന ശ്രേയ. വി ക്ലാസ്സ് കൈകാര്യം ചെയ്തു.
ഷിനോജ്. എൻ സ്വാഗതവും NSS വളണ്ടിയർ ലീഡർ അനാമിക കെ.നന്ദിയും പറഞ്ഞു.