കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിനവും നിറമാലയും നാളെ


കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിനവും നിറമാലയും നാളെ ജൂൺ 4 ഞായറാഴ്ച നടക്കും. ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് പ്രതിഷ്ഠാദിന കർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

രാവിലെ ഗണപതി ഹവനം, അഭിഷേകം, ഉഷപൂജ, നവകം,ശ്രീഭൂതബലി, ഉച്ചപൂജ എന്നിവ നടക്കും.

വൈകുന്നേരം 6.30 ന് ദീപാരാധന, നിറമാല, അത്താഴപൂജ, പ്രസാദവിതരണം.

പ്രതിഷ്ഠാ ദിനത്തിൽ ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ലക്ഷ്മി നാരായണ പൂജയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

Previous Post Next Post