ദേശീയ മന്ദിരം വായനശാല ഗ്രന്ഥാലയത്തിന്റെ വായനാ പക്ഷാചരണ പരിപാടികൾക്ക് തുടക്കമായി


കണ്ണാടിപ്പറമ്പ്: ദേശീയ മന്ദിരം വായനശാല ഗ്രന്ഥാലയത്തിന്റെ വായനാപക്ഷാചരണ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം പള്ളേരി മാപ്പിള എൽ.പി സ്കൂളിൽ വച്ച് കണ്ണാടിപ്പറമ്പിന്റെ നാടകകൃത്ത് പവിത്രൻ കണ്ണാടിപ്പറമ്പ് ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തി. പള്ളേരി മാപ്പിള എല്‍.പി സ്കൂൾ പ്രധാന അധ്യാപിക ടി.പ്രീത അധ്യക്ഷത വഹിച്ചു. 

 ചടങ്ങിൽ ദേശീയ മന്ദിരം വായനശാല സെക്രട്ടറി എൻ.ഇ ഭാസ്കര മാരാർ സ്വാഗതവും വായനശാല വൈസ് പ്രസിഡണ്ട് എം.വി ജനാർദ്ദനൻ നമ്പ്യാർ നന്ദിയും പറഞ്ഞു

Previous Post Next Post