വേളം പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിന് തുടക്കമായി


മയ്യിൽ :- വേളം പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ നടക്കുന്ന വായന പക്ഷാചരണത്തിന്റെ ഉദ്‌ഘാടനവും പി.എൻ പണിക്കർ അനുസ്മരണവും തളിപ്പറമ്പ് താലുക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ഇ.കെ അജിത്ത്കുമാർ നിർവഹിച്ചു. ചടങ്ങിൽ വായനശാല പ്രസിഡന്റ് യു. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.

താലൂക്ക്ലൈബ്രറി കൌൺസിൽ അംഗം യു.ജനാർദ്ദനൻ സംസാരിച്ചു. ചടങ്ങിൽ ലൈബ്രറി കൗൺസിൽ കയരളം വില്ലേജ് നേതൃസമിതി നടത്തിയ സർഗോത്സവ വിജയികളെ അനുമോദിച്ചു.

വായനശാല സെക്രട്ടറി കെ. പി രാധാകൃഷ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി യു.ശ്രീകാന്തൻ നന്ദിയും പറഞ്ഞു.





Previous Post Next Post