തളിപ്പറമ്പ് താലൂക്ക് തല ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണം നടത്തി


മയ്യിൽ : തളിപ്പറമ്പ് താലൂക്ക് തല ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണവും പി.എൻ പണിക്കർ അനുസ്മരണവും മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൽ വെച്ച് നടന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എൻ.വി ശ്രീജിനി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.കെ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.പി കുഞ്ഞികൃഷ്ണൻ പി. എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാലകൾക്ക് സർക്കാർ സഹായം ലഭിക്കുന്നതിന് പി.എൻ പണിക്കർ ചെയ്ത സേവനങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന വായനാ പക്ഷാചരണ പരിപാടികളെക്കുറിച്ച് തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സി അരവിന്ദാക്ഷൻ വിശദീകരിച്ചു. വാർഡ് മെമ്പർ ഇ.എം സുരേഷ് ബാബു, ടി.കെ ശ്രീകാന്ത് (കൺവീനർ, നേതൃ സമിതി, കയരളം), പി.വി ശ്രീധരൻ മാസ്റ്റർ, ശ്രീധരൻ കാങ്കോൽ, കെ.വി യശോദ ടീച്ചർ, പി. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. പി.കെ പ്രഭാകരൻ (CRC സെക്രട്ടറി) നന്ദിയും പറഞ്ഞു.

Previous Post Next Post