നാറാത്ത് :- പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനം 2023 നവംബർ 11, 12, 13 തീയ്യതികളിലായി കണ്ണൂരിൽ വെച്ച് നടക്കും. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനം ആരംഭിച്ചു.
മയ്യിൽ മേഖലയിലെ നാറാത്ത് യൂണിറ്റ് സമ്മേളനം ജൂൺ 11 ഞായറാഴ്ച ഓണപറമ്പ് ഇഎംഎസ് വായനശാലയിൽ വെച്ച് നടക്കും.പു. കാ. സ വൈസ് പ്രസിഡന്റും നാടകകൃത്തുമായ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി നാടൻ പാട്ട് ,കവിയരങ്ങ് എന്നിവയും സംഘടിപ്പിക്കും.