KCEU മുല്ലക്കൊടി ബേങ്ക് യൂണിറ്റ് സമ്മേളനം നടന്നു ; ഭാരവാഹികളെ തെരഞ്ഞെടുത്തു


കേരള കോ-ഓപ് എംപ്ലോയീസ് യൂണിയൻ KCEU (CITU) മുല്ലക്കൊടി ബേങ്ക് യൂണിറ്റ് സമ്മേളനം നടന്നു. സമ്മേളനം യൂനിയൻ ജില്ലാ സെക്രട്ടരി കെ.വി പ്രജീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.ഗിരിജ അധ്യക്ഷത വഹിച്ചു.   യൂണിറ്റ് സെക്രട്ടറി സി.വി പ്രകാശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  

യൂണിയൻ മയ്യിൽ ഏരിയ സെക്രട്ടറി ആർ.വി രാമകൃഷ്ണൻ, പ്രസിഡണ്ട് പി.വത്സലൻ, ജില്ലാ ജോയൻ്റ് സെക്രട്ടറി കെ. ദീപ എന്നിവർ പങ്കെടുത്തു.

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട്  ഇ.പി ജയരാജൻ,വൈ: പ്രസിഡണ്ട്   സി.ശ്രീജിത്ത് പി.ബിജു സെക്രട്ടറി സി.എൻ.സീമ ജോ.സെക്രട്ടറി , കെ.വി.രാജേഷ് ട്രഷറർ എന്നിങ്ങനെ തെരഞ്ഞെടുത്തു.

ജീവനക്കാരെ ദോഷകരമായി ബാധിക്കുന്ന 80 ആം വകുപ്പ് ചട്ടം ഭേദഗതിയിലെ നിർദ്ദേശങ്ങൾ പിൻവലിക്കുക. സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നടത്തിയ കലക്ഷൻ ഏജൻ്റ്മാരുടെ ഇൻസെൻ്റീവ് കുടിശ്ശിക ഉൾപ്പെടെ ഉടൻ വിതരണം ചെയ്യുക എന്നീ പ്രമേയങ്ങൾ പാസാക്കി.

Previous Post Next Post