കമ്പിൽ : സംസ്ഥാനത്ത് തെരുവ് നായ ശല്യം വര്‍ദ്ധിച്ച് വരികയും കുട്ടികളടക്കം നിരവധി പേര്‍ ഇതിനകം ആക്രമിക്കപ്പെടുകയും ജില്ലയിലെ മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ ഒരു കുട്ടി ദാരുണമായി കൊല്ലപ്പെടുകയും മനുഷ്യജീവന് തന്നെ തെരുവ് നായ്കൾ കടുത്ത ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ നിന്ന് കൊണ്ട് തെരുവു നായകളെ നിയന്ത്രിക്കാനാവശ്യമായ പരമാവധി കാര്യങ്ങള്‍ ചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ട് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശന് SYS കമ്പിൽ സോൺ നിവേദനം സമർപ്പിച്ചു.
സോൺ പ്രസിഡണ്ട് നസീർ സഅദി കയ്യങ്കോട്,മിദ് ലാജ് സഖാഫി ചോല, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി എന്നിവർ പങ്കെടുത്തു.