കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിൽ നൂഞ്ഞേരി അംഗൻവാടിയുടെ തറക്കല്ലിടൽ ചടങ്ങ് ക്ഷേമ കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ മജീദ് കെ.പി നിർവ്വഹിച്ചു.
വൈസ് പ്രസിഡണ്ട് സജിമ.എം, വികസനകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമ്മാൻ നിസ്സാർ.എൽ, പതിമൂന്നാം വാർഡ് മെമ്പർ ഗീത വി.വി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷിഫലുദ്ദീൻ, രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിൽ ആശംസയർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ നൂഞ്ഞേരി വാർഡ് മെമ്പർ നാസ്സിഫ പി.വി സ്വാഗതം പറഞ്ഞു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈലജ നന്ദിയും പറഞ്ഞു