ചട്ടുകപ്പാറ :- പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കണ്ണൂർ MP കെ.സുധാകരൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.CPI(M) ലോക്കൽ കമ്മറ്റി അംഗം കെ.നാണു അദ്ധ്യക്ഷ്യത വഹിച്ചു. CPI(M) ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ സംസാരിച്ചു.
പ്രകടനത്തിന് ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,എ കൃഷ്ണൻ, കെ.ഗണേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.