ചട്ടുകപ്പാറ :- DYFI വേശാല മേഖലാ കമ്മറ്റിയുടെ കീഴിൽ വലിയ വെളിച്ചംപറമ്പ് യൂണിറ്റ് രൂപീകരിച്ചു. യൂണിറ്റ് രൂപീകരണ കൺവെൻഷൻ മയ്യിൽ ബ്ലോക്ക് കമ്മറ്റി അംഗം ഷിബിൻ ചെറുപഴശ്ശി ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡണ്ട് കെ.പി ബൈജേഷ് അദ്ധ്യക്ഷ്യത വഹിച്ചു.
മേഖലാ കമ്മറ്റി അംഗങ്ങളായ എ.സുകേഷ്, കെ.പ്രീതി, വി.വി അമൽ എന്നിവർ സംസാരിച്ചു. മേഖലാ കമ്മറ്റി അംഗം കെ.അനീഷ് സ്വാഗതം പറഞ്ഞു.
ഒൻപത് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും സെക്രട്ടറി കെ.വി ദിവ്യ, പ്രസിഡണ്ട് ബി.മിഥുൻ എന്നിവരെയും തെരഞ്ഞെടുത്തു.