സ്മാർട്ട് ക്ലാസ്സ് റൂം നിർമ്മാണത്തിനുള്ള ചെക്ക് കൈമാറി GHSS ചട്ടുകപ്പാറ 1997- 98 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
ചട്ടുകപ്പാറ :- GHSS ചട്ടുകപ്പാറ 1997- 98 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം 98 സ്മാർട്ട് ക്ലാസ്സ് റൂം തയ്യാറാക്കാനായി ഒരു ലക്ഷം രൂപയുടെ ചെക്ക് GHSS ചട്ടുകപ്പാറ സമഗ്ര വികസന സമിക്ക് കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ എം.സി ശശീന്ദ്രൻ പിടിഎ പ്രസിഡണ്ട് പ്രകാശൻ എന്നിവർ ചേര്‍ന്ന് പൂർവ്വ വിദ്യാർത്ഥികളായ കെ.വി ജിജിൽ, സജിത്ത്, ബിജുമോൻ, കെ.ബീന, എ.വി ഷനോജ്, റിജു, സുജേഷ് എന്നിവരിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി.