കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് കോംപ്ലക്സിന് കീഴിലെ സൗജന്യ പി.എസ്.സി കോച്ചിങ് അക്കാദമി കണ്ണൂർ തഹസിൽദാർ എം.ടി ചന്ദ്ര ബോസ് ഉദ്ഘാടനം ചെയ്തു. കെ.എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. ശ്രീശൻ ക്ലാസ് അവതരണം നടത്തി. സൈഫുദ്ദീൻ നാറാത്ത്, കെ.പി മുഹമ്മദലി, ടി.റഷീദ, മിഹ്റാബി ടീച്ചർ, ശരീഫ് മാസ്റ്റർ, കെ.എം.പി ഷംസീർ, അബ്ദുറഹ്മാൻ ഹാജി ദാലിൽ, പി.പി ഖാലിദ് ഹാജി, സ്വാലിഹ് ഹുദവി, ഡോ. താജുദ്ദീൻ വാഫി തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂർ നിവാസികളായ പി.എസ്.സി ഉദ്യോഗാർഥികൾക്ക് എല്ലാ ശനിയാഴ്ചയും 2 മണിക്ക് സൗജന്യ ക്ലാസ് നൽകുമെന്ന് സംഘാടകർ അറിയിച്ചു.
കെ.പി അബൂബക്കർ ഹാജി സ്വാഗതവും എം.വി ഹുസൈൻ നന്ദിയും പറഞ്ഞു.