കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ നിര്‍മ്മാണ അപാകത പരിശോധിക്കണം - SDPI


കണ്ണാടിപ്പറമ്പ് : ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന കണ്ണാടിപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിലെ സിമന്റ് പാളികള്‍ അടര്‍ന്നു വീണ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അനസ് മാലോട്ട് ആവശ്യപ്പെട്ടു. സ്കൂളിലെ പുതിയ കെട്ടിടത്തിലെ സിമന്റ് തേപ്പിട്ട ഭാഗത്താണ് പാളികള്‍ അടര്‍ന്നുവീണത്. നിര്‍മാണത്തിലെ അപാകതയാണ് ഇതിനു കാരണമെന്നതില്‍ സംശയമില്ല, നിര്‍മാണപ്രവൃത്തി നടത്തിയപ്പോള്‍ കരാറുകാര്‍ കാണിച്ച അപാകതയാണ് ഇതിനു കാരണം, കെട്ടിടത്തിന്റെ ബലക്ഷയം ഉള്‍പ്പെടെ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനം ചെയ്ത് ഒരാഴ്ച കഴിയുമ്പോള്‍ തന്നെ ഇത്തരത്തില്‍ സംഭവിച്ചതിനാല്‍ സമഗ്രമായ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആശങ്കയകറ്റാന്‍ അധികൃതര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Previous Post Next Post