കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് വനിത ലീഗിന്റെ നേതൃത്വത്തിൽ കൊളച്ചേരി പഞ്ചായത്തിലെ SSLC,+2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+നേടിയവരെ അനുമോദിച്ചു. ഉപഹാരസമർപ്പണവും നടത്തി . ചടങ്ങ് കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ ശബീന ടീച്ചർ ഉദ്ഘാടനം ചെയ്തു . വനിത ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി .വി അധ്യക്ഷത വഹിച്ചു .
വനിത ലീഗ് മണ്ഡലം ട്രഷറർ *താഹിറ .കെ,മുസ്ലിം ലീഗ് പ്രസിഡണ്ട് എം .അബ്ദുൽ അസീസ്, ഷാഹുൽ ഹമീദ് , ഹരിത ജില്ലാ സെക്രട്ടറി ഫർഹാന ടി .പി എന്നിവർ സംസാരിച്ചു.
വനിത ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ .സി .പി ഫൗസിയ സ്വാഗതവും സഫിയ ടി .വി നന്ദിയും പറഞ്ഞു .