മയ്യിൽ സ്കൂളിന് നിർമ്മിക്കുന്ന പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ബഹിഷ്കരിച്ച് പരാതിയുമായി UDF നേതാക്കൾ രംഗത്ത്


മയ്യിൽ :-
കിഫ്ബി ഫണ്ട് ഉപയോഗിച്ച് മയ്യിൽ ഐ.എം.എൻ.എസ്.ജി.എച്ച്.എസ് സ്കൂളിന് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് UDF നേതാക്കൾ ബഹിഷ്കരിച്ചു. ഇന്നലെ എം.വി.ഗോവിന്ദൻ മാസ്റ്റർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മയ്യിൽ നടന്ന ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ മന്തി വി. ശിവൻ കുട്ടിയായിരുന്നു ശിലാസ്ഥാപനം നിർവ്വഹിച്ചത്.  

 സർക്കാർ പരിപാടികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ആശംസാ പ്രസംഗം നടത്താനായി അവരുടെ പേര് നോട്ടീസിൽ ഉൾപ്പെടുത്താറുമുണ്ട്. രാഷ്ട്രീയ പാർട്ടി നേതൃത്ത്വത്തെ അറിയിച്ച് അവർ കൊടുക്കുന്ന പേരുകളാണ് സാധാരണ ഉൾപ്പെടുത്താറുള്ളത്. എന്നാൽ ഈ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട്  പ്രാദേശിക കോൺഗ്രസ് നേതൃത്വത്തോട് ആലോചിക്കാതെ അവർക്ക് ഇഷ്ടമുള്ള ഒരു കോൺഗ്രസ് നേതാവിന്റെ പേരാണ് മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളോടൊപ്പംനോട്ടിസിൽ ഉൾപ്പെടുത്തിയതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നു.

 കോൺഗ്രസ് പാർട്ടിയെ അവഹേളിക്കും വിധം നടത്തിയ ഈ നടപടിയിൽ പ്രതിഷേധിച്ചാണ് നോട്ടീസിൽ പേര് വെച്ച UDF നേതാക്കളായ കെ.പി. ചന്ദ്രൻ, ടി.വി. അസൈനാർ മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുക്കാതെ ബഹിഷ്കരിച്ചതെന്നും ഇത് സംബന്ധിച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി,എം. എൽ. എ , വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

Previous Post Next Post