മയ്യിൽ :- പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂർ ജില്ലാ സമ്മേളനം മയ്യിലിൽ നടക്കും. ആഗസ്ത് 12,13 തിയതികളിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം. ചലച്ചിത്രകാരൻ ഷാജി എൻ.കരുൺ ഉദ്ഘാടനം ചെയ്യും. അനുബന്ധ കലാ സാംസ്കാരിക പരിപാടികൾ നടക്കും.
സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം ടി.കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി, കാരായി രാജൻ, എം.കെ മനോഹരൻ , ജിനേഷ് കുമാർ എരമം, പി.ഷീല, ശ്രീധരൻ സംഘമിത്ര , വിനോദ്കെ. നമ്പ്രം എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : കെ.സി ഹരികൃഷ്ണൻ (ചെയർമാൻ), എൻ.അനിൽകുമാർ, എ.ബാലകൃഷ്ണൻ , പി.വി വത്സൻ (വൈസ് പ്രസിഡണ്ട്), ശ്രീധരൻ സംഘമിത്ര (ജനറൽ കൺവീനർ), കെ.പി കുഞ്ഞികൃഷ്ണൻ, എ.അശോകൻ, ടി.പി നിഷ ( കൺവീനർ).