പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെയും ആന്തൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം നടത്തി


പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെയും ആന്തൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ  സംഘടിപ്പിച്ച ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ  നിർവഹിച്ചു. പറശ്ശിനിക്കടവ് FHC യിൽ വെച്ച് നടന്ന ചടങ്ങിൽ ആന്തൂർ നഗരസഭ വൈസ് ചെയർപേഴ്സൺ  വി.സതീദേവി അധ്യക്ഷത വഹിച്ചു. FHC പരിസരത്ത് 400 ഓളം ചെണ്ടു മല്ലി ചെടികൾ നട്ടുപിടിപ്പിച്ചു.

ആന്തൂർ നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ.വി പ്രേമരാജൻ മാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ മുഹമ്മദ് കുഞ്ഞി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, വാർഡ് കൗൺസിലർമാരായ  യു. രമ, നളിനി, പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രൂപേഷ് പി.കെ, FHC മെഡിക്കൽ ഓഫീസർ  വിഷ്ണുപ്രിയ  തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  

ചടങ്ങിൽ കൃഷി ഓഫീസർ ടി.ഒ വിനോദ് കുമാർ  സ്വാഗതവും NSS പ്രോഗ്രാം ഓഫീസർ ഡോ. കെ.പ്രവീണ നന്ദിയും പറഞ്ഞു.














Previous Post Next Post