നാറാത്ത് : ശോചനീയാവസ്ഥയിലായിരുന്ന മടത്തിക്കൊവ്വല്‍ പാമ്പുരുത്തി റോഡ് ബദ്‌രിയ്യ റിലീഫ് സെല്‍ പ്രവര്‍ത്തകര്‍ സഞ്ചാര യോഗ്യമാക്കി. പാമ്പുരുത്തി റോഡിലെ കുഴികളും റോഡരികിലെ കാടുകളും വെള്ളക്കെട്ടും തോടുകളും ശുചീകരിച്ചു.
ബദിരിയ്യ റിലീഫ് സെല്‍ പ്രസിഡന്റ് കെ.കെ അബ്ദുല്ല, സെക്രട്ടറി എ.പി ഫിറോസ് വൈസ് പ്രസിഡണ്ട് കെ.എൻ ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നല്‍കി. പ്രവര്‍ത്തകരായ സി.കെ ഉമ്മര്‍, ബി.കാദര്‍, കെ.പി സലാഹുദ്ധീന്‍, സി.കെ ഫവാസ്, പി.പി സമീര്‍, കെകെ സാഹിദ്, കെ.പി അഫ്‌നാസ്, കെ.കെ ഫര്‍ഹാന്‍, കെ.പി അഫ്രാസ്, സി.കെ റിഷാദ്, ഒ. ഇര്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.