നാഷണൽ ലേബർ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ചേർന്നു


കണ്ണൂർ :- നാഷണൽ ലേബർ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം സിറ്റി INL ഓഫീസിൽ നടന്നു. NLU സംസ്ഥാന പ്രസിഡണ്ട്‌ എ.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ടി കെ മുഹമ്മദ്‌ ആധ്യക്ഷത വഹിച്ചു. 

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്ന ഓട്ടോ തൊഴിലാളികൾക്ക് KC നമ്പർ നൽകാത്തതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാൻ യോഗം തീരുമാനിച്ചു. ടി.കെ ആസാദിനെ ജില്ലാ വർക്കിങ് പ്രസിഡന്റായി ചുമതല നൽകി. ഹമീദ് ചെങ്ങളായി, സിറാജ് തയ്യിൽ, ഇബ്രാഹിം കല്ലിങ്കീൽ, മുസ്തഫ തൈക്കണ്ടി, ടി.കെ ആസാദ് തുടങ്ങിയവർ സംസാരിച്ചു.

വഹാബ് കണ്ണാടിപ്പറമ്പ് സ്വാഗതവും മുസ്തഫ കണ്ണൂക്കര നന്ദിയും പറഞ്ഞു.

Previous Post Next Post