മുല്ലക്കൊടി : മുല്ലക്കൊടി എ.യു.പി സ്കൂളിൽ 2023-24 അധ്യയന വർഷത്തെ പത്രവാർത്ത ക്വിസ് മത്സര വിജയികൾക്കുള്ള സ്നേഹോപഹാരം മുല്ലക്കൊടി സ്കൂൾ 1998 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂൾ ഹെഡ്‌മിസ്ട്രേസ് കെ.സി സതി ടീച്ചർക്ക് കൈമാറി.
ടി.കെ ശ്രീകാന്ത്, കെ.കെ സുജാത ,എം.പി സജിതകുമാരി, പൂർവ്വവിദ്യാർത്ഥികളായ ശ്രീസ്വര, രേഷ്മ, ജിജു ഒറപ്പടി എന്നിവർ പങ്കെടുത്തു.
ക്ലാസ് അടിസ്ഥാനത്തിൽ ദ്വൈവാര പത്രവാർത്ത ക്വിസ് മത്സരം നടത്തുകയും വിജയികളെ പങ്കെടുപ്പിച്ച് കൊണ്ട് സ്കൂൾ തല മത്സരം നടത്തി വിജയിയാവുന്ന വിദ്യാർത്ഥിക്ക് മൊമെൻ്റൊയും ബാലസാഹിത്യ കൃതിയുമാണ് പൂർവ്വ വിദ്യാർത്ഥികൾ സമ്മാനമായി നൽകുന്നത്.