കൊളച്ചേരി :2023 -24 വർഷത്തേക്കുള്ള കൊളച്ചേരി എയുപി സ്കൂൾ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി നിലവിലുള്ള അലി അക്ബർ നിസാമിയെയും ,വൈസ് പ്രസിഡണ്ടായി രേഷ്മ. പി യും . മദർ പിടി എ പ്രസിഡണ്ടായി എസ്. സജിതയും വൈസ് പ്രസിഡണ്ടായി കെ. സാവിത്രിയെയും തിരഞ്ഞെടുത്തു.
തുടർന്ന് രക്ഷിതാക്കൾക്കുള്ള മഴക്കാല പകർച്ചവ്യാധികളെ കുറിച്ചുള്ള ബോധവൽക്കരണം മയ്യിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷാജിയും
കൊളച്ചേരി പി എച്ച് സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.അനീഷ് ബാബുവും നിർവ്വഹിച്ചു.ചടങ്ങിൽ എച്ച് എം പ്രസീത ടീച്ചർ സ്വാഗതവും അലി അക്ബർ നിസാമി അധ്യക്ഷതയും സ്റ്റാഫ് സെക്രട്ടറി നിഷ ടീച്ചർ നന്ദിയും പറഞ്ഞു