മയ്യിൽ:-കേവലം പാഠപുസ്തകങ്ങളിലൂടെ കേട്ടുപഠിക്കുകയല്ല, നേരിട്ട് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഭാഗവാക്കാവുകയാണ് കയരളം നോർത്ത് എ എൽ പി സ്കൂൾ വിദ്യാർഥികൾ. തിരഞ്ഞെടുപ്പിന്റെ ഭാഗമായ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കൽ, നാമനിർദേശ പത്രിക സമർപ്പണം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന, നാമനിർദേശ പത്രിക പിൻവലിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിവയിലെല്ലാം കുട്ടികൾ ഭാഗമായി. നിവിൻതേജ് പി ടി സ്കൂൾ ലീഡറായും ഇഷ മെഹറിൻ സെക്കന്റ് ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് പുറമെ ഇൻഷ മെഹബിൻ, മുഹമ്മദ് ഷാൻ, സൽവ കെ പി എന്നിവരാണ് മത്സര രംഗത്തുണ്ടായത്. അധ്യാപകരായ എം ഗീത, വി സി മുജീബ്, കെ വൈശാഖ്, എ ഒ ജീജ, എം പി നവ്യ, കെ പി ഷഹീമ എന്നിവർ നേതൃത്വം നൽകി.