നാറാത്ത്:- "വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ.". സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കാമ്പയിൻ നാറാത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് കമ്മിറ്റിയുടെ പ്രതിനിധി സംഗമം ജൂലൈ 21 കണ്ണാടിപ്പറമ്പിൽ വച്ച് നടക്കും.. വൈറ്റ് ഗാർഡ് സംഗമവും, ബ്ലഡ് ഗ്രൂപ്പ് നിർണക്യാമ്പ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
നിടുവാട്ട് ശിഹാബ് തങ്ങൾ സ്മാരക സൗധത്തിൽ ചേർന്ന് മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രവർത്തകസമിതി യോഗത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുസമ്മിൽ നിടുവാട്ട് അധ്യക്ഷത വഹിച്ചു.. ജില്ല യൂത്ത് ലീഗ് സിക്രട്ടറി കെ. കെ ഷിനാജ്. ഉദ്ഘാടനം ചെയ്തു.അഴിക്കോട് മണ്ഡലം യൂത്ത് ലീഗ് ജനറൽ സിക്രട്ടറി അഷ്‌കർ കണ്ണാടിപറമ്പ് ക്യാമ്പയിൻ സർകുലർ വിശദീകരിച്ചു. മുഹമ്മദ് അലി ആറാംപീടിക, നിയാസ് പാറപ്പുറം, നൂഹ് കണ്ണാടിപ്പറമ്പ്, അജ്നാസ് പാറപ്പുറം, ഇക്ബാൽ നാറാത്ത്, ഹാരിസ് ബി, സാജിദ് മാലോട്ട്, മുനീബ് നിടുവാട്ട്, മിസ്ബാഹ് പുല്ലുപ്പി, റഹീം നാറാത്ത്, സുഹൈൽ. പി സി, ഷബീർ. വി. കെ.. പങ്കെടുത്തു.
വിശദീകരിച്ചു.യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സിക്രട്ടറി സൈഫുദ്ദീൻ നാറാത്ത് സ്വാഗതവുംട്രഷറർ ജലീൽ പുല്ലുപ്പി നന്ദിയും പറഞ്ഞു.