പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന വിദ്യാർഥികൾക്ക് 2500 രൂപയുടെ ക്യാഷ് അവാർഡുമായി കയരളം നോർത്ത് എ.എൽ.പി സ്കൂൾ
മയ്യിൽ :- പഠന പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിട്ടുനിൽക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുമായി കയരളം നോർത്ത് എ.എൽ.പി സ്കൂൾ. കയരളം നോർത്ത് എ.എൽ.പി സ്കൂൾ മാനേജ്മെന്റാണ് പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന വിദ്യാർത്ഥികൾക്ക് 2500 രൂപയുടെ ക്യാഷ് അവാർഡ് ഒരുക്കിയിരിക്കുന്നത്. പഠനത്തിനൊപ്പം കുട്ടികളിലെ സർഗശേഷികൾ കൂടി വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കല, കായികം, സാംസ്കാരികം, സാമൂഹികം, വായന, നേതൃപാഠവം തുടങ്ങിയ കഴിവുകൾക്ക് പ്രാധാന്യം നൽകും. കയരളം നോർത്ത് എ.എൽ.പി സ്കൂളിലെ കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടന വേദിയിൽ മോണ്ടാന ഇന്റർനാഷണൽ പ്രീസ്കൂൾ ഡയറക്ടർ കെ കെ നമ്പ്യാർ, മാനേജ്മെന്റ് പ്രതിനിധി പി കെ ദിനേശ് എന്നിവർ ചേർന്നാണ് പദ്ധതി പ്രഖ്യാപിച്ചത്. ഒരോ ക്ലാസിൽ നിന്നും ഒരു കുട്ടിയെ വീതം വർഷം തോറും ക്യാഷ് അവാർഡിനായി തിരഞ്ഞെടുക്കും.