ഇരിക്കൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമം ആഗസ്റ്റ് 5 ന് മയ്യിലിൽ ; സംഘാടക സമിതി രൂപീകരിച്ചു


മയ്യിൽ : ക്ഷീര വികസന വകുപ്പിന്റെയും ഇരിക്കൂർ ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്ക് തല ക്ഷീര സംഗമം ആഗസ്റ്റ് 5 ന് മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടക്കും. കന്നുകാലി പ്രദർശനം, ഉന്നത വിജയം നേടിയ ക്ഷീര കർഷകരുടെ കുട്ടികൾക്ക് അനുമോദനം, യുവ ക്ഷീരകർഷകരെ ആദരിക്കൽ ക്വിസ് മൽസരം, കലാപരിപാടികൾ, സെമിനാർ,അനുഭവങ്ങൾ പങ്കുവെയ്ക്കൽ തുടങ്ങി അനുബന്ധ പരിപാടികളും നടക്കും.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപികരിച്ചു. ഗ്രാമപഞ്ചായക്ക്‌ മെമ്പർ ബിജു വേളം അധ്യക്ഷത വഹിച്ചു. മയ്യിൽ ക്ഷീരസംഘം പ്രസിഡണ്ട് സി.കെ പ്രേമരാജൻ പരിപാടികളുടെ വിശദീകരണം നടത്തി.

ഇ.എം. സുരേഷ് ബാബു, എ.പി. രാജൻ, കെ.കെ.രാമചന്ദ്രൻ, കെ.പി.ചന്ദ്രൻ, ഉത്തമൻ വേലിക്കാത്ത്, പവിത്രൻ, കാനറാ ബാങ്ക് മാനേജർ ഷിജു, കൃഷ്ണൻ കോട്ടൂർ , യു.പി. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.

ബ്ലോക്ക് ക്ഷീരവികസന ഓഫീസർ സ്വാഗതവും, എം.കെ.നാരായണൻ നന്ദിയും പറഞ്ഞു.

Previous Post Next Post