മയ്യിൽ ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ SC/ST നിയമത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു


മയ്യിൽ :- മയ്യിൽ ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ കോറളായി സാംസ്കാരിക നിലയത്തിൽ വച്ച് SC/ST നിയമത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

മയ്യിൽ പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ T.P സുമേഷ് ക്ലാസ്സെടുത്തു. ചടങ്ങിൽ വാർഡ് മെമ്പർ എ.പി.സുചിത്ര അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ രമേഷ് , പ്രണവ് എന്നിവര്‍ പങ്കെടുത്തു.

സാംസ്കാരിക നിലയം ഭാരവാഹി റിനു സ്വാഗതവും ഷിബു കോറളായി നന്ദിയും പറഞ്ഞു.

Previous Post Next Post