മയ്യിൽ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി കെ.കരുണാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.വി യശോദ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ. മുകുന്ദൻ, രക്ഷാധികാരി കെ.ബാലകൃഷ്ണൻ നായർ, കെ.പത്മനാഭൻ മാസ്റ്റർ, പി.ബാലൻ, ഇബ്രാഹിം കുട്ടി, കെ.നാരായണ നമ്പൂതിരി, പി. വി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
സെക്രട്ടറി സി.പത്മനാഭൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ചാത്തോത്ത് രാമകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.