കൊളച്ചേരി :- ഭാരതീയ ജനതാപാർട്ടി കൊളച്ചേരി പഞ്ചായത്തിലെ 152-ാം നമ്പർ ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പരിപാടി ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ നൂതന വിദ്യാഭ്യാസ പാഠ്യപദ്ധതിയെ കുറിച്ചും വിദ്യാർത്ഥികൾക്കുണ്ടാകേണ്ട ലക്ഷ്യബോധത്തെപ്പറ്റിയും ബേബി സുനാഗർ സംസാരിച്ചു. ബൂത്ത് പ്രസിഡണ്ട് എം.വി. സതീശൻ അധ്യക്ഷം വഹിച്ചു. ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ ആശംസാ പ്രസംഗം നടത്തി.
ടി.പ്രതീപൻ സ്വാഗതവും പ്രീതാ ജി കൃഷ്ണൻ നന്ദിയും പറഞ്ഞു.