പാവന്നൂർ :- പാവന്നൂർക്കടവിൽ മിനി മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ മേയർ അഡ്വ: ടി. ഒ മോഹനൻ സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. കെ.സുധാകരൻ എം. പി യുടെ ആസ്തി വികസനഫണ്ടിൽ നിന്നും അനുവദിച്ച മിനി മാസ് ലൈറ്റാണ് ഉദ്ഘാടനം ചെയ്തത്. പഴശ്ശി വാർഡ് മെമ്പർ യൂസഫ് പാലക്കൽ, എൻ.പി ഷാജി, ജംഷീർ ടി.വി, സി.വി മോഹനൻ എന്നിവർ സംസാരിച്ചു.
എൻ.കെ മുസ്തഫ സ്വാഗതവും കെ. സത്യൻ നന്ദിയും പറഞ്ഞു.



