ചട്ടുകപ്പാറ :- അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) വേശാല വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ SSLC, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി ശ്രീജിനി ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് വി.വി വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അദ്ധ്യാപക അവാർഡ് ജേതാവ് എം.പി നജീറ ടീച്ചർ, കുടുംബശ്രീ സംസ്ഥാന കലോൽസവം" അരങ്ങ് 2023 " ജലഛായത്തിൽ ഒന്നാം സ്ഥാനം നേടിയ പ്രജില ദിനേശൻ എന്നിവർക്ക് അനുമോദനം നൽകി.
AIDWA മയ്യിൽ ഏരിയ എക്സിക്യൂട്ടീവ് അംഗം എം.വി സുശീല , എം.പി നജീറ ടീച്ചർ, പ്രജില ദിനേശൻ, കെ.ടി അനുഷ് എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി പി.അജിത സ്വാഗതവും വില്ലേജ് ജോയിൻ്റ് സെക്രട്ടറി വി.സുജിത നന്ദിയും പറഞ്ഞു.