കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു


എടക്കാട്  :- കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. എടക്കാട് ബീച്ച് റോഡ് ഹുസ്സൻ മുക്ക് മുബാറക് മൻസിലിൽ സിറാജ് - ഷെമീമ ദമ്പതികളുടെ മകൻ മുഹമ്മദ്‌ (11)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ്‌.

Previous Post Next Post