ഇരിക്കൂർ : കുയിലൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ സ്വദേശിയായ ചിരഞ്ജിത്ത് ബർമ്മൻ (30) ആണ് മരിച്ചത്. ഇരിട്ടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പുറത്തെടുത്ത മൃതദേഹം തുടർ നടപടികൾക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.